സിനിമ, നാടക പിന്നണി ഗാനരംഗത്ത് സ്വരമാധുരിയും ആലാപന മികവും കൊണ്ട് ശ്രദ്ധേയനായ വ്യക്തിത്വം.
പള്ളികളില്‍ കോറസ് പാടി സംഗീത സപര്യ ആരംഭിച്ചു.
നവലോകമെന്ന സിനിമയിലൂടെയാണ് ഖാദര്‍ സിനിമാ പിന്നിണി ഗായകനാവുന്നത്. തങ്കക്കിനാക്കള്‍ ഹൃദയേ വീശും…ആണ് ആദ്യ ഗാനം. മലയാള ലളിതഗാന സ്നേഹികള്‍ക്ക് ആ സ്വരം സുപരിചിതമായിരുന്നു.
1915 ജൂലൈ 19ന് ജെ എസ് ആന്‍ഡ്രൂസിന്‍റെ മകനായാണ് അദ്ദേഹത്തിന്‍റെ ജനനം.
ലെസ്ലി ആന്‍ഡ്രൂസെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യനാമം.
എ വിന്‍സന്‍റിന്‍റെ ബന്ധുകൂടിയാണ് ഇദ്ദേഹം. ഖവാലി- ഗസല്‍ സംഗീത ശാഖകളില്‍ പ്രാവീണ്യം നേടിയ ലെസ്ലി പള്ളികളില്‍ കോറസ് പാടി നടന്നു.
ഇടതുപക്ഷ ചിന്താഗതിക്കാരനായ ലെസ്ലി ആയിടെ നടത്തിയ വിദേശയാത്ര അദ്ദേഹത്തെ മുസ്ളീം മത വിശ്വാസിയാക്കി. തുടര്‍ന്നായിരുന്നു പേരുമാറ്റം. അങ്ങനെ ലെസ്ലി കോഴിക്കോട് അബ്ദുള്‍ ഖാദറായി.
രണ്ട് വിവാഹം കഴിച്ചു ഖാദർ. അദ്യ ഭാര്യ അച്ചുമയും രണ്ടാമത്തേത് പ്രശസ്ത നടി ശാന്താ ദേവിയും. അച്ചുമയില്‍ ആറു കുട്ടികളും ശാന്താ ദേവിയില്‍ രണ്ട് കുട്ടികളും. അദ്ദേഹത്തിന്‍റെ പുത്രനായ സത്യജിതും ഗായകനാണ്.
1977 ഫെബ്രുവരി 13നാണ് ഖാദര്‍ അന്തരിച്ചത്.