ആരെയും അറിയിക്കാതെ സമയം മാറ്റിയത് ആലപ്പുഴയിൽ നിന്നു രാവിലെ ആറു മണിയ്ക്ക് പുറപ്പെടേണ്ടുന്ന ധൻബാദ് എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യാനെത്തിയവർക്ക് വൻ തിരിച്ചടിയായി. രാവിലെ 8:45 ന് മാത്രമേ ഇനി ട്രെയിൻ പുറപ്പെടു, റയിൽവേയ്ക്ക് അതിലും വലിയ ഉറപ്പൊന്നുമില്ല. എന്നാൽ മാറ്റിയ വിവരം ആരെയെങ്കിലും അറിയിച്ചോ എന്നു ചോദിച്ചാൽ അതുമില്ല.
ആറിനു പുറപ്പെടുന്ന വണ്ടിയിൽ പോകാനായി കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരും അടങ്ങുന്ന യാത്രക്കാർ എത്തിയിട്ടും റെയിൽവേ മൗനം പാലിച്ചു. ആറു മണിക്കും വണ്ടി നീങ്ങാതായപ്പോഴാണ് വിവരമന്വേഷിച്ചു ചെന്നവരോട് 8.45 നേ വണ്ടി പോകൂ എന്ന് റയിൽവേ പറയുന്നത്. ഇന്നലെ രാത്രി ട്രെയിൻ ഏറെ വൈകിയാണത്രേ എത്തിയത്. അതുകൊണ്ട് പതിവു പരിശോധനകൾ പൂർത്തിയാക്കിയേ വണ്ടി പുറപ്പെടാൻ കഴിയൂ എന്നതാണ് റയിൽവേയുടെ നിലപാട്.