മെട്രൊ ട്രാക്കിലേക്ക് കൂറ്റൻ ഫ്ലക്സ് ബോർഡ് മറിഞ്ഞു

At Malayalam
0 Min Read

കനത്ത മഴയിൽ കൊച്ചി മെട്രൊ ട്രാക്കിലേക്ക് കൂറ്റൻ ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണു. ഇതേത്തുടർന്ന് ഗതാഗതം നിര്‍ത്തിവച്ചു. കലൂർ മെട്രൊ സ്റ്റേഷനും ടൗൺ ഹോളിനുമിടയിലാണ് അപകടം. ഫ്ലക്സ് ബോര്‍ഡ് മാറ്റിയ ശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്. ഇതിനു പിന്നാലെ എറണാകുളം സൗത്ത് – കടവന്ത്ര സ്റ്റേഷന് ഇടയിലുള്ള മെട്രൊ ട്രാക്കിലേക്ക് ടാർപ്പോളിൻ പറന്നു വീണു. ഇതോടെ ഇതുവഴി ഇരുഭാ​ഗത്തേക്കുമുള്ള മെട്രൊ സര്‍വീസ് 15 മിനിറ്റോളം നിര്‍ത്തിവച്ചു. ടാർപോളിൻ മാറ്റിയശേഷമാണ് ട്രെയിനുകൾ സർവീസ് ആരംഭിച്ചത്.

Share This Article
Leave a comment