ചിറ്റൂരിൽ ആശുപത്രിയിൽ ചികിത്സാവശ്യത്തിനായി എത്തിയ യുവതിക്ക് പാമ്പു കടിയേറ്റു എന്ന രീതിയിൽ വാർത്ത പുറത്തു വന്നത് വ്യാജമെന്ന് ആരോഗ്യ വകുപ്പു ഡയറക്ടർ ഡോ കെ കെ റീന. വിശദ പരിശോധനയിൽ യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ലെന്ന് മനസിലായതായി ഡയറക്ടർ പറഞ്ഞു. പാലക്കാട് കരിപ്പോട് സ്വദേശി ഗായത്രിയ്ക്കാണ് ആശുപത്രിയിൽ പാമ്പു കടിയേറ്റു എന്ന രീതിയിൽ വാർത്ത പുറത്തു വന്നത്.
യുവതിയുടെ കുഞ്ഞിൻ്റെ ചികിത്സയ്ക്കായാണ് ആശുപത്രിയിൽ എത്തിയത്. യുവതിയുടെ സമീപത്തുണ്ടായിരുന്ന ചൂലിൽ ചെറിയ പാമ്പിനെ കണ്ടെത്തിയിരുന്നു. എന്നാൽ ഇതു വിഷമില്ലാത്ത ഒരു തരം പാമ്പായിരുന്നെന്നും പരിശോധനയിൽ തെളിഞ്ഞിരുന്നു. പാമ്പു കടിച്ചു എന്ന സംശയത്തിൽ യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ കൊണ്ടു പോകേണ്ടുന്ന കാര്യം എന്തായിരുന്നെന്ന് മനസിലായിട്ടില്ല. യുവതി ചികിത്സക്കെത്തിയ താലൂക്ക് ആശുപത്രിയിൽ തന്നെ ആൻ്റിവെനം അടക്കമുള്ള എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു. അവിടെ തന്നെ നിരീക്ഷണത്തിൽ വയ്ക്കേണ്ടതായിരുന്നുവെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ പറഞ്ഞു.
ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ, സൂപ്രണ്ട് എന്നിവരിൽ നിന്നും വിശദമായ റിപ്പോർട്ട് നൽകാൻ ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്