പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പൊലിസുകാരൻ അറസ്റ്റിലായി. മലപ്പുറം അരീക്കോട് ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ അജീഷ് ആണ് പിടിയിലായത്. 29 വയസ് പ്രായമുള്ള ഇയാൾ നേരത്തെ മറ്റൊരു പെൺകുട്ടിയോടും മോശമായി പെരുമാറിയതായി പരാതി ഉണ്ടായിരുന്നു.
16 വയസുള്ള പെൺകുട്ടിയോട് അതിക്രമം കാണിച്ചതിനാണ് പാലക്കാട് കസബ പൊലീസ് ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.