തോട് മുറിച്ചു കടക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. മാങ്കുളം പുതുക്കുടി സ്വദേശി സനീഷ് (23) ആണ് മരിച്ചത്.
തോടിന്റെ കരയിൽ നിന്നു മറുകരയിലേക്ക് ചാടുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിൽ.