വടകര – കോഴിക്കോട് റൂട്ടിൽ ജാഗ്രത വേണം

At Malayalam
1 Min Read

ഇന്നു ( ജൂലൈ – 16) മുതൽ വടകര – കോഴിക്കോട് റൂട്ടിൽ ചില ഗതാഗത നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്. കോഴിക്കോട് – കണ്ണൂർ ( തിരിച്ചും) റൂട്ടിൽ ചരക്കു കയറ്റി വരുന്ന വാഹനങ്ങൾ, പയ്യോളി – കൊയിലാണ്ടി ( തിരിച്ചും) വഴി യാത്ര നിർബന്ധമല്ലാത്ത വിനോദ സഞ്ചാര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ, ടാങ്കറുകൾ എന്നിങ്ങനെയുള്ള വാഹനങ്ങളാണ് ഇന്നുമുതൽ ഈ റൂട്ടിൽ കടത്തിവിടാത്തത്. എൻ എച് 66 ൽ ചില നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതുകൊണ്ടാണ് ഇത്തരം നിയന്ത്രണം വരുത്തിയിരിക്കുന്നതെന്ന് അധികൃതർ വിശദീകരിക്കുന്നു.

കണ്ണൂരിൽ നിന്നു വരുന്ന വലിയ വണ്ടികൾ കൈനാട്ടിയിൽ നിന്ന് ഇടതു ഭാഗത്തേക്ക് തിരിഞ്ഞ് ഓർക്കാട്ടേരി – പുറമേരി – നാദാപുരം – കക്കട്ടിൽ – കുറ്റ്യാടി – പേരാമ്പ്ര ബൈപാസ് – നടുവണ്ണൂർ – ഉള്യേരി – അത്തോളി വഴി പൂളാടിക്കുന്ന് കയറി കോഴിക്കോട്ടേക്ക് പോകണം. അതല്ലെങ്കിൽ വടകര നാരായണനഗരം ടൗണിൽ നിന്ന് ഇടതു തിരിഞ്ഞ് തിരുവള്ളൂർ – ചാനിയം കടവ്- പേരാമ്പ്ര മാർക്കറ്റിലെത്തി ബൈപാസിറങ്ങി നടുവണ്ണൂർ ഇറങ്ങിയും നേരത്തെ പറഞ്ഞ വഴിയേ പോകാവുന്നതാണ്.

വടകര – പേരാമ്പ്ര യാത്രാ വാഹനങ്ങൾ (ബസുകൾ അടക്കം) പയ്യോളി സ്റ്റാൻ്റിൽ കയറരുത്. പകരം പേരാമ്പ്ര റോഡിൽ കയറി ടൗണിൽ നിന്ന് മാറി ആളെ ഇറക്കി (കയറ്റി) പേരാമ്പ്ര പോകേണ്ടതാണ്.

Share This Article
Leave a comment