പ്രസവത്തിനായി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കുന്നു. എല്ലാ സൗകര്യവുമുള്ള ആശുപത്രിയാണ്. പക്ഷേ, പ്രസവത്തിനിടെ യുവതിയ്ക്കു മരണം സംഭവിയ്ക്കുന്നു. അതുവരേയും അസ്വാഭാവികമായി ആരും ഒന്നും കാണുന്നില്ല. തങ്ങളുടെ വിധിയെ പഴിച്ച് യുവതിയുടെ ബന്ധുക്കൾ ആചാര പ്രകാരമുള്ള മരണാനന്തര കർമങ്ങൾ എല്ലാം യഥാവിധി ചെയ്യുന്നു. ചിതയൊരുക്കി കർമങ്ങൾ അനുഷ്ടിച്ച് ഭൗതിക ദേഹം സംസ്ക്കരിച്ചു. പിന്നാലെ, അനന്തര കർമങ്ങൾക്കായി ചിതാഭസ്മം വാരിയെടുത്തപ്പോൾ അതിനൊപ്പം ആശുപത്രിയിൽ ശസ്ത്ര ക്രിയകൾക്കായി ഉപയോഗിയ്ക്കുന്ന ഒരു ‘സർജിക്കൽ ബ്ലേഡ് ‘കൂടി കിട്ടുന്നു.
ഉത്തർപ്രദേശ് സംസ്ഥാനത്താണ് സംഭവം. മീററ്റിലെ ജെ കെ ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചിരുന്നത്. ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറിനുള്ളിൽ സർജിക്കൻ ബ്ലേഡ് കുടുങ്ങിയതാണന്ന ബന്ധുക്കളുടെ പരാതിയിൽ നടപടിയുണ്ടായിരിക്കുന്നു. ആശുപത്രിയുടെ ലൈസൻസ് ക്യാൻസൽ ചെയ്തു.
ഉത്തരവാദിത്തപ്പെട്ട ഡോക്റർമാരിൽ നിന്നും ഇത്തരത്തിൽ ഒരു പിഴവ് ഞങ്ങൾ ഒരിയ്ക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇത് ഞങ്ങളെ ഞെട്ടിച്ചു, കുടുംബത്തിൻ്റെ വലിയ പ്രതീക്ഷകൾക്കു മുകളിലാണ് അവർ തീക്കാറ്റഴിച്ചു വിട്ടത്. ഇനിയാർക്കും ഇങ്ങനെ ഒരു നഷ്ടം സംഭവിക്കരുത്, സമഗ്രമായ അന്വേഷണം നടത്തണം – മരിച്ച നവനീത് കൗർ എന്ന യുവതിയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നു.
