ആറു ജില്ലകൾക്ക് നാളെ അവധി

At Malayalam
0 Min Read

സംസ്ഥാനത്തെ ആറു ജില്ലകളിൽ നാളെ (ജൂലൈ-17) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളജ്, അങ്കണവാടികൾ എന്നിവയടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, തൃശൂർ, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി നൽകിയിരിയ്ക്കുന്നത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമാവില്ലെന്ന് അറിയിപ്പിൽ പറയുന്നു.

Share This Article
Leave a comment