തിരുവനന്തപുരത്ത് അനുകുമാരിയും കോട്ടയത്ത് ജോൺ വി സാമുവലും കളക്ടർമാർ

At Malayalam
1 Min Read

അനുകുമാരി തിരുവനന്തപുരം ജില്ലാ കളക്ടർ. നിലവിൽ സംസ്ഥാന ഐ ടി മിഷൻ ഡയറക്ടറാണ് അനുകുമാരി. 2018 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥയായ അവർ ഹരിയാന സ്വദേശിയാണ്. നേരത്തേ തിരുവനന്തപുരത്ത് അസിസ്റ്റൻ്റ് കളക്ടർ ആയി പ്രവർത്തിച്ചിട്ടുമുണ്ട്. കൂടാതെ വിഴിഞ്ഞം തുറമുഖ പുന:രധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാര കമ്മിറ്റിയുടെ ചെയർപേഴ്സൺ എന്ന നിലയിലുള്ള പൂർണ അധിക ചുമതലയും അനുകുമാരിക്കുണ്ടായിരിക്കും.

ജോൺ വി സാമുവൽ കോട്ടയത്തെ പുതിയ ജില്ലാ കളക്ടറായി ചുമതലയേൽക്കും. ആലപ്പുഴ ജില്ലാ കളക്ടറായി നേരത്തേ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് അഡിഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേട്ടായും വിവിധ സെക്ഷനുകളിൽ ഡെപ്യൂട്ടികളക്ടറായും ജോൺ വി സാമുവൽ പ്രവർത്തിച്ചിട്ടുമുണ്ട്.

നിലവിലെ കോട്ടയം ജില്ലാ കളക്ടറായ വി വിഘ്നേശ്വരിയെ ഇടുക്കി ജില്ലാ കളക്ടറായി മാറ്റി നിയമിച്ചിട്ടുണ്ട്. നിലവിലെ ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജിനെ റവന്യൂ വകുപ്പിൽ അഡിഷണൽ സെക്രട്ടറിയായും മാറ്റി നിയമിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന ഹൗസിംഗ് ബോർഡ് സെക്രട്ടറിയുടേയും ഹൗസിംഗ് കമ്മിഷണറുടേയും ചാർജ് കൂടി ഷീബ ജോർജ് വഹിക്കും.

ശ്രീറാം വെങ്കട്ടരാമന് ധനകാര്യ ( റിസോഴ്സസ്) ജോയിൻ്റ് സെക്രട്ടറിയും ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും ചുമതല നൽകിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കളക്ടർ സ്ഥാനമൊഴിയുന്ന ജെറോമിക് ജോർജ്ജിന് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ ഡയറക്ടറുടെ ചുമതല നൽകിയിട്ടുണ്ട്.

- Advertisement -
Share This Article
Leave a comment