16 വരെ അടച്ചു പിടിച്ച് പെയ്യുമെന്ന്

At Malayalam
0 Min Read

സംസ്ഥാനത്ത് ഈ മാസം 16 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ സാധ്യതെയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബി കടലിലെ ന്യൂന മർദ പാത്തിയുടെ ഭാഗമായാണ് മഴ സാധ്യത പ്രവചിക്കുന്നത്. മത്സ്യ ബന്ധനത്തിന് പ്രവചന ദിവസം വരെയും വിലക്കുമുണ്ട്.

ഇന്നും (ജൂലൈ-13) കേരളത്തിൽ ശക്തമായ മഴ പ്രവചനമുണ്ട്. കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലെർട്ടാണ്. വയനാട്, മലപ്പുറം തൃശൂർ, എറണാകുളം ജില്ലകളിൽ മഞ്ഞ അലെർട്ടുമാണ്. ഒറ്റപ്പെട്ട മേഖലകളിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മലയോര മേഖലയിൽ താമസിയ്ക്കുന്നവർ ജാഗ്രത പാലിയ്ക്കണമെന്നും അറിയിപ്പിലുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment