ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ രണ്ടാമത് റിപ്പോർട്ടിൽ ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഈടാക്കുന്ന തൊഴിൽനികുതി (ProfessionalTax) കൂട്ടാൻ സർക്കാർ തീരുമാനിച്ചു. പ്രതിമാസം 12,000 രൂപമുതൽ ഒരുലക്ഷം രൂപവരെ വരുമാനമുള്ളവരിൽനിന്നും ഇപ്പോഴുള്ളതിന്റെ ഇരട്ടി തുക ഈടാക്കും. ഭരണഘടനാവ്യവസ്ഥയനുസരിച്ച് സംസ്ഥാനങ്ങൾക്ക് 2500 രൂപവരെ തൊഴിൽനികുതി ഈടാക്കാം. പരിഷ്കരിച്ച തൊഴിൽനികുതി ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും.
ദിവസക്കൂലിക്കാർ ഒഴികെയുള്ള എല്ലാ തൊഴിൽമേഖലയിലുള്ളവരും ആറു മാസത്തിലൊരിക്കൽ നികുതിയടയ്ക്കണം. സർക്കാർജീവനക്കാർക്കും ബാധകമാണ് തൊഴിൽനികുതി. പ്രതിമാസം 11,999 രൂപ വരുമാനമുള്ളവർ ഇപ്പോഴത്തെപ്പോലെ നികുതിയുടെ പരിധിയിൽ വരില്ല. ഒരുലക്ഷംമുതൽ ഒന്നേകാൽലക്ഷം രൂപവരെ വരുമാനമുള്ളവരിൽനിന്നും ഈടാക്കുന്ന 1000 രൂപയും ഒന്നേകാൽ ലക്ഷത്തിനു മുകളിലുള്ളവർ നൽകേണ്ട 1250 രൂപയും കൂട്ടിയിട്ടില്ല.
പുതിയ സ്ലാബുകൾ
12,000 – 17,999 രൂപ വരുമാനം ഉള്ളവർ നേരത്തെ 120 രൂപ നൽകിയിരുന്നത് ഇപ്പോൾ 320 രൂപയായി
18,000 – 29,990 രൂപ വരുമാനം ഉള്ളവർ നേരത്തെ 180 രൂപ നൽകിയിരുന്നത് ഇപ്പോൾ 450 രൂപയായി
30,000 – 44,999 രൂപ വരുമാനം ഉള്ളവർ നേരത്തെ 300 രൂപ നൽകിയിരുന്നത് ഇപ്പോൾ 600 രൂപയായി
45,000 – 99,999 രൂപ വരുമാനം ഉള്ളവർ നേരത്തെ 450/600/750 രൂപ നൽകിയിരുന്നത് ഇപ്പോൾ 750 രൂപയായി
1,00,000 – 1,24,999 രൂപ വരുമാനം ഉള്ളവർ നേരത്തെ 1000 രൂപ നൽകിയിരുന്നത് ഇപ്പോഴും 1000 രൂപയാണ്
1,25,000രൂപയ്ക്ക് മുകളിൽ വരുമാനം ഉള്ളവർ നേരത്തെ 1250 രൂപ നൽകിയിരുന്നത് ഇപ്പോഴും 1250 രൂപയാണ്