ബോളിവുഡ് നടൻ അക്ഷയ് കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. തന്‍റെ ഏറ്റവും പുതിയ ചിത്രമായ സർഫിറയുടെ പ്രമോഷനുകൾക്കിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് വൈദ്യ സഹായം തേടി. എന്നാൽ ലക്ഷണങ്ങൽ കണ്ട് നടത്തിയ പരിശോധനയിലാണ് മൂന്നാമതും കൊവിഡ് 19 സ്ഥിരീകരിച്ചത്. അക്ഷയ്ക്കൊപ്പം സർഫിറയുടെ പ്രൊമോഷണൽ ടീമിലെ നിരവധി അംഗങ്ങൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. മുന്‍പ് 2021 ഏപ്രിലിലും 2022 മെയ് മാസത്തിലും അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.