നടി സായ്‌പല്ലവി ഇനി ഡോക്ടർ

At Malayalam
0 Min Read

തെന്നിന്ത്യൻ സൂപ്പർ നായിക സായ്‌പല്ലവി എം.ബി.ബി.എസ് ബിരുദധാരിയായി. ജോർജിയയിലെ ടി.ബി.എൽ.സി മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് സായ്‌പല്ലവി എം.ബി.ബി.എസ് ബിരുദം നേടിയത്. ചടങ്ങിൽ പങ്കെടുക്കുന്നതിന്റെയും ഡിഗ്രി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ താരം പങ്കുവച്ചു

നിരവധി പേർ ആശംസ നേർന്നു. അതേസമയം നിതീഷ് തിവാരി സംവിധാനം ചെയ്ത രാമായൺ ആണ് സായ്‌പല്ലവിയുടെ പുതിയ ചിത്രം. രാമായണത്തെ ആസ്‌പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ സീതയായാണ് സായ്‌പല്ലവി എത്തുന്നത്.മലയാളത്തിൽ പുതിയ ചിത്രം കമ്മിറ്റ് ചെയ്തിട്ടില്ല.നിവിൻ പോളിയുടെ നായികയായി മലയാളത്തിലേക്ക് വീണ്ടും വരുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.

Share This Article
Leave a comment