ചിരിയും ഉദ്വേഗവും സമ്മാനിച്ച് താനാരാ ( who areyou) ഒഫിഷ്യൽ ട്രയിലർ

At Malayalam
1 Min Read

വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായി നിർമ്മിച്ച് റാഫിയുടെ തിരക്കഥയിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന ‘താനാരാ’ Who Are You? എന്ന ചിത്രത്തിൻ്റെ ഒഫിഷ്യൽ ട്രയിലർ പ്രശസ്ത നടൻ ഫഹദ് ഫാസിലിൻ്റെ ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു. വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ജിബു ജേക്കബ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.

തൊഴിൽ രംഗത്ത് കൃത്യമായ അജണ്ടയുള്ള ഒരു മോഷ്ടാവ് ഒരു യുവ രാഷ്ട്രീയക്കാരന്റെ ജീവിതത്തിൽ എത്തിപ്പെടുന്നതോടെയുണ്ടാകുന്ന സംഭവങ്ങളുടെ അത്യന്തം രസകരമായ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം. ഇവിടെ മോഷ്ടാവിനെ യുവനിരയിലെ ശ്രദ്ധേയനായ നടൻ വിഷ്ണു ഉണ്ണികൃഷ്ണനും യുവ രാഷ്ട്രീയ നേതാവിനെ ഷൈൻ ടോം ചാക്കോയും അവതരിപ്പിക്കുന്നു.

ഛായാ​ഗ്രഹണം നിർവ്വഹിക്കുന്നത് വിഷ്ണു നാരായണനാണ്. വി സാജൻ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ഹരി നാരായണൻ്റെ ഗാനങ്ങൾക്ക് ഗോപി സുന്ദറാണ് ഈണം പകർന്നിരിക്കുന്നത്. എഡിറ്റിംഗ് വി.സാജൻ, കലാസംവിധാനം സുജിത് രാഘവ്, മേക്കപ്പ കലാമണ്ഡലം വൈശാഖ് – ഷിജു കൃഷ്ണ, കോസ്റ്റ്യും ഡിസൈൻ ഇർഷാദ് ചെറുകുന്ന്. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് റിയാസ് ബഷീർ, രാജീവ് ഷെട്ടി, കോ – ഡയറക്ടർ ഋഷി ഹരിദാസ്, കോ പ്രൊഡ്യൂസർ – സുജ മത്തായി. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് കെ.ആർ. ജയകുമാർ, ബിജു എം.പി, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് പ്രവീൺ എടവണ്ണപ്പാറ,ജോബി ആൻ്റണി,പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ് ,വാഴൂർ ജോസ്. ഫോട്ടോ മോഹൻ സുരഭി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഓഗസ്റ്റ് ഒമ്പതിന് വൺഡേ ഫിലിംസും, ഗുഡ് വിൽ എൻ്റർടൈൻമെൻ്റ്സും ചേർന്നു പ്രദർശനത്തിനെത്തിക്കുന്നു

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment