താൻ ഈ നാട്ടുകാരനല്ലന്നും മാവിലായിക്കാരനാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ പി സി സി പ്രസിഡൻ്റിൻ്റെ വീട്ടിലും ഇന്ദിരാ ഭവനിലും കൂടോത്രമാണല്ലോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് പ്രതിപക്ഷ നേതാവ് ഇങ്ങനെ പ്രതികരിച്ചത്. മാവിലായിയിൽ ഇത്തരം കൂടോത്ര പരിപാടികളൊന്നുമില്ലെന്നു കൂടി സതീശൻ പറഞ്ഞു.
സുധാകരൻ്റെ കണ്ണൂരിലെ വീട്ടിൽ നിന്നും തകിടും ചില രൂപങ്ങളുമൊക്കെ സുധാകരനും രാജ് മോഹൻ ഉണ്ണിത്താനുമൊക്കെ ചേർന്ന് കണ്ടെത്തുന്നതും തുടർന്ന് ഇക്കാര്യത്തിൽ തനിയ്ക്കുള്ള ആശങ്കയും പേടിയും രാജ് മോഹൻ ഉണ്ണിത്താനോട് സുധാകരൻ പങ്കുവയ്ക്കുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിച്ചിരുന്നു. കേരളത്തിലെ കോൺഗ്രസിലും ഇത് സജീവ ചർച്ചയായിരുന്നു.