ഭിന്ന ശേഷിക്കാരെ പറ്റി സിനിമ എടുക്കുമ്പോൾ ശ്രദ്ധ വേണം, സുപ്രിം കോടതി ഇടപെടൽ

At Malayalam
1 Min Read

മഠയൻ, മുടന്തൻ, കുരുടൻ തുടങ്ങിയ വാക്കുകൾ സിനിമകൾ പോലെ ആളുകളെ വലിയ തോതിൽ ആകർഷിക്കുന്ന മാധ്യമങ്ങളിൽ ഉപയോഗിക്കരുതെന്ന് സുപ്രിം കോടതി നിർദേശിച്ചു. ഭിന്ന ശേഷിക്കാരെ ഇത്തരം മാധ്യമങ്ങളിൽ ചിത്രീകരിച്ചു കാണിക്കുമ്പോൾ യാഥാർത്ഥ്യ ബോധത്തോടെയും അവരുടെ യഥാർത്ഥ പ്രശ്നങ്ങളേയും മാനിച്ചാവണം ചിത്രീകരിക്കേണ്ടതെന്നും സുപ്രീം കോടതി.

ആംഖ് മിചോളി എന്ന ചിത്രം ഭിന്ന ശേഷിക്കാരെ കളിയാക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന് കാണിച്ച് നിപുൺ എന്ന വ്യക്തി സമർപ്പിച്ച ഹർജിയിലാണ് ജെസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിധി പ്രസ്താവിച്ചത്. ഭിന്നശേഷിക്കാരെക്കുറിച്ച് മഠയൻ, മുടന്തൻ തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും കോടതി നിരീക്ഷിച്ചു.

ഇത്തരം വിഷയങ്ങൾ ചലച്ചിത്രങ്ങൾക്ക് പ്രമേയ മാക്കുമ്പോൾ ഫിലിം സർട്ടിഫിക്കേഷൻ വിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ചാവണം സ്ക്രീനിംഗ് നടത്തേണ്ടതെന്നും സുപ്രിം കോടതി പറഞ്ഞു. ദിനശേഷിക്കാരെ സംബന്ധിച്ചുള്ള കെട്ടുകഥകൾ മെനയാതെ അവർ വിവിധ മേഖലകളിൽ നേടുന്ന വിജയങ്ങൾ, സമൂഹത്തിന് അവർ നൽകുന്ന സംഭാവനകൾ എന്നിവയും ഉയർത്തി കാട്ടാൻ ശ്രദ്ധിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.

Share This Article
Leave a comment