വീട്ടിൽ നിന്ന് 35 പവൻ കവർന്നു

At Malayalam
1 Min Read

തൃശൂർ ജില്ലയിലെ കൊരട്ടിയിൽ ഒരു വീട്ടിൽ നിന്നും 35 പവൻ സ്വർണാഭരണങ്ങൾ കള്ളൻമാർ അപഹരിച്ചതായി പരാതി. ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലെ ജനൽ കമ്പികൾ വളച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. ബന്ധുവിൻ്റെ വിവാഹാവശ്യത്തിനായി ബാങ്കിൽ നിന്നെടുത്തു കൊണ്ട് വന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയതന്ന് വീട്ടുടമ ചെമ്പകശേരി പ്രകാശൻ പറയുന്നു.

നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സമീപത്തെ വീട്ടിൽ നിന്നും കമ്പി പാര പോലുള്ള ആയുധം എടുത്താണ് ജനൽ കമ്പികൾ വളച്ച് മോഷ്ടാക്കൾ അകത്തു കയറിയത്. വീടിൻ്റെ പിൻഭാഗത്തുള്ള മുറിയിലാണ് ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. വീട്ടിൻ പ്രകാശനും അദ്ദേഹത്തിൻ്റെ ഭാര്യയും മാത്രമാണ് താമസിക്കുന്നത്.

ഉറക്കത്തിനിടയിൽ വെള്ളം കുടിയ്ക്കാനായി എണീറ്റപ്പോഴാണ് മോഷണം നടന്നത് കണ്ടെത്തിയതെന്ന് റെയിൽ ഉദ്യോഗസ്ഥനായ പ്രകാശൻ പറയുന്നു. പൊലീസെത്തി വിശദ പരിശോധനകൾ നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share This Article
Leave a comment