കൊട്ടാരക്കരക്കടുത്ത് കോട്ടാത്തലയിൽ നടന്ന വാഹനാപകടത്തിൽ യുവതി മരിച്ചു. നെടുവത്തൂർ സ്വദേശിയായ അനഘയാണ് മരിച്ചത്. 24 വയസായിരുന്നു അനഘയുടെ പ്രായം. എസ് എഫ് ഐ യുടെ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ യുടെ നെടുവത്തൂർ ബ്ലോക്കിലെ അംഗവുമായിരുന്നു അനഘ. വെണ്ടാർ വിദ്യാധിരാജ ബി എഡ് കോളജിലെ അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു.
ഇരു ചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്ന അനഘയുടെ മുന്നിൽ പോയ ബസ് പെട്ടന്ന് നിർത്തിയപ്പോൾ നിയന്ത്രണം വിട്ട് അനഘ ഓടിച്ചിരുന്ന ഇരുചക്ര വാഹനം ബസിനു പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. അനഘയുടെ പിതാവ് പ്രകാശ് വിദേശത്താണ് ജോലി ചെയ്യുന്നത്.
