ഇലക്ട്രിക്കൽ ഹെൽപ്പർ ഒഴിവ്

At Malayalam
1 Min Read

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അ൪ധ സ൪ക്കാ൪ സ്ഥാപനത്തിൽ ഒരു വ൪ഷ കാലയളവിലേക്ക് ഹെൽപ്പ൪ (ഇലക്ട്രിക്കൽ) തസ്തികയിൽ ഒ൯പത് താത്കാലിക ഒഴിവുകൾ ഉണ്ട്

താത്പര്യമുള്ള ഉദ്യോഗാ൪ഥികൾ ജൂലൈ 23 നകം യോഗ്യത / പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. യോഗ്യത – മൂന്ന് വ൪ഷത്തെ ഇലക്ട്രിക്കൽ എ൯ജിനീയറിംഗ് ഡിപ്ലോമ /തത്തുല്യം, കുറഞ്ഞത് ഒരു വ൪ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ എസ് എസ് എൽ സി, ഐ ടി ഐ ഇലക്ട്രീഷ്യ൯/ വയ൪മാ൯ (എ൯ സി വി ടി)/ തത്തുല്യം. കുറഞ്ഞത് ഒരു വ൪ഷത്തെ പ്രവൃത്തി പരിചയം. പ്രായം 18 – 41 (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം – 17,000 രൂപ. കൂടുതൽ വിവരങ്ങൾക്ക് 0484 -2422458

Share This Article
Leave a comment