തൃശൂരിൽ മതിലിടിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചു. കാർത്തികേയൻ ലക്ഷ്മി ദമ്പതികളുടെ മകൾ ദേവി ഭദ്രയാണ് മരിച്ചത്. മതിലിന്റെ താഴെ കളിച്ചു കൊണ്ടിരുന്നപ്പോൾ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. മതിലിന് നല്ല പഴക്കമുണ്ടായിരുന്നു.
കുട്ടിയെ തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേച്ചേരിപ്പടി ശങ്കരനാരായണ എൽ.പി.സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ദേവി ഭദ്ര.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.