24 മണിക്കൂറിനിടെ ബിഹാറിൽ ഇടിമിന്നലേറ്റ് 19 മരണം. ഏഴ് പേർക്ക് പരിക്കേറ്റു. വയലിൽ പണിയെടുക്കുന്നതിനിടെയാണ് കൂടുതൽ പേർക്കും മിന്നലേറ്റത്. സംസ്ഥാനത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ജെഹനാബാദ്, മാധേപുര, ഈസ്റ്റ് ചംപാരൻ, റോഹ്താസ്, സാരൻ, സുപൌൾ എന്നിങ്ങനെ ആറ് ജില്ലകളിലായാണ് 19 പേർ മരിച്ചത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.