സംസ്കൃത കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

At Malayalam
0 Min Read

തിരുവനന്തപുരത്തെ സർക്കാർ സംസ്കൃത കോളേജിൽ 2024- 2025 അധ്യയന വർഷത്തിൽ വ്യാകരണ വിഭാഗത്തിലെ ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ജൂലൈ 20ന് വൈകിട്ട് അഞ്ചു മണി വരെ അപേക്ഷിക്കാം. കോളേജ് വെബ്സൈറ്റിൽ (https://gsctvpm.ac.in) നൽകിയിട്ടുള്ള അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം govtsktcollegetvm@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9188900159

Share This Article
Leave a comment