കുളത്തിൽ ചാടിയ യുവാവിൻ്റെ തല പടവിലിടിച്ച് മരിച്ചു

At Malayalam
0 Min Read

മുങ്ങി മരണങ്ങൾ നാട്ടിൽ ഞെട്ടൽ ഉണ്ടാക്കുന്നതിനു പിന്നാലെ കുളിക്കാനിറങ്ങിയ യുവാവ് കുളത്തിൻ്റെ പടവിൽ തലയടിച്ചു വീണ് ദാരുണമായി മരിച്ചു. കണ്ണൂർ ജില്ലയിലാണ് സംഭവം. തിലാന്നൂർ സ്വദേശിയായ രാഹുൽ ആണ് മരിച്ചത്. 25 വയസായിരുന്നു ഈ ചെറുപ്പക്കാരന്റെ പ്രായം.

ഇന്നലെ വൈകിട്ട് കുളിക്കാനായി പുഴാതി സോമേശ്വരി ക്ഷേത്രകുളത്തിൽ വന്നതായിരുന്നു രാഹുൽ. തുടർന്ന് കുളിയ്ക്കാനായി ക്ഷേത്രക്കുളത്തിലേക്ക് ചാടവേ നിലതെറ്റി രാഹുൽ ക്ഷേത്രക്കുളത്തിൻ്റെ പടവിൽ തലയടിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാൽ യുവാവിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

Share This Article
Leave a comment