ആലപ്പുഴയിൽ പ്ലസ് ടു വിദ്യാർത്ഥിനി കാലു തെന്നി കുളത്തിൽ വീണ് മരിച്ചു. കരിയിലകുളങ്ങര പത്തിയൂർക്കാല സ്വദേശിനി ലേഖയാണ് മരിച്ചത്. ചൂണ്ടയിട്ടു മീൻ പിടിക്കാൻ വീടിനു സമീപത്തുള്ള കുളത്തിൽ പോയ പെൺകുട്ടി അബദ്ധത്തിൽ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു.
കുട്ടിയ്ക്ക് നീന്തൽ അറിയില്ലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. മഴ പെയ്ത് കുളം നിറഞ്ഞു കിടക്കുകയായിരുന്നു. ലേഖ പ്ലസ് ടു പാസായി ബിരുദ പ്രവേശനത്തിനായി തയ്യാറെടുക്കവേയാണ് കുളത്തിൽ വീണ് ജീവൻ പൊലിഞ്ഞത്. ശിവ പ്രസാദാണ് ലേഖയുടെ പിതാവ്. മൃതദേഹം താലൂക്കാശുപത്രിയിൽ