ക്ഷമ പറഞ്ഞ് ഋഷി സുനക് , കെയർ സ്റ്റാർമർ പ്രധാനമന്ത്രി

At Malayalam
1 Min Read

‘ അയാം സോറി, തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു ‘ എന്നറിയിച്ച് ഋഷി സുനക് പടിയിറങ്ങുന്നു. 14 വർഷങ്ങൾക്കു ശേഷം ലേബർ പാർട്ടി ബ്രിട്ടനിൽ അധികാരം തിരിച്ചു പിടിച്ചു. കെയർ സ്റ്റാർമർ ബ്രിട്ടൻ്റെ അടുത്ത പ്രധാനമന്ത്രിയാകും. പുതിയ പ്രധാനമന്ത്രിയ്ക്ക് ഋഷി സുനക് ആശംസകൾ നേർന്നു.

ഋഷി മന്ത്രിസഭയിൽ ഉണ്ടായിരുന്ന എട്ടു മന്ത്രിമാർക്ക് വിജയം കാണാനായില്ല. ലേബർ പാർട്ടി കേവല ഭൂരിപക്ഷവും മറി കടന്ന് വിജയക്കുതിപ്പ് തുടർന്നു. 650 അംഗങ്ങളാണ് പാർലമെൻ്റിൽ ആകെയുള്ളത്. സമാധാന പരമായി അധികാരം ലേബർ പാർടിക്ക് കൈമാറുമെന്ന് ഋഷി അറിയിച്ചു. കൺസർവേറ്റിവ് പാർട്ടി കഠിനമായി അധ്വാനിച്ചിരുന്നു. പക്ഷേ വിധി മറ്റൊന്നാണ്. തോൽവി അംഗീകരിക്കുന്നുവെന്നും റിച്മണ്ട് ആൻ്റ് നോർതേൺ അലർടേണിൽ അണികളെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment