ബ്രിട്ടിഷ് പാർലമെൻ്റിൽ മലയാളി ശബ്ദം ഇനിയുമുണ്ടാകും. കോട്ടയം കൈപ്പുഴയിലുള്ള 49 കാരൻ സോജൻ ജോസഫ് ആഷ് ഫോർഡ് മണ്ഡലത്തിൽ നിന്ന് ഭരണപക്ഷ അംഗമായാണ് എത്തുന്നത്. ബ്രിട്ടൻ്റെ മുൻ ഉപ പ്രധാനമന്ത്രിയും കൺസർവേറ്റിവ് പാർട്ടിയിലെ സമുന്നതനുമായ ഡാമിയൻ ഗ്രീനിനെയാണ് സോജൻ മലർത്തിയടിച്ചത്.
ബ്രിട്ടണിലെ വില്യം ഹർവെ ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിൽ നഴ്സായി 2001 ൽ ജോലിയിൽ പ്രവേശിച്ച സോജൻ 2015 ൽ ലേബർ പാർട്ടിയിൽ അംഗമായി പ്രവർത്തിക്കാൻ തുടങ്ങി.തെരഞ്ഞെടുപ്പു വിജയത്തോടെ ഒരു റെക്കോർഡും സോജൻ്റെ പേരിലായി. 139 വർഷങ്ങൾക്കു മുമ്പ് തൻ്റെ മണ്ഡലമായ ആഷ് ഫോർഡ് രൂപീകരിച്ച ശേഷം ചരിത്രത്തിൽ ഇന്നതു വരെ ലേബർ പാർട്ടി സ്ഥാനാർത്ഥി അവിടെ നിന്ന് ജയിച്ചിട്ടേയില്ല. അങ്ങനെ ആ ചരിത്രം തിരുത്താൻ കോട്ടയത്തു നിന്ന് സോജൻ ബ്രിട്ടണിലേക്ക് വിമാനം കയറേണ്ടി വന്നു എന്നതാണ്
