വടക്കു മാത്രമല്ല തെക്കും പെയ്യും

At Malayalam
1 Min Read

സംസ്ഥാനത്തിൻ്റെ വടക്കൻ ജില്ലകളിൽ കനത്തമഴ പെയ്യും എന്നറിയിപ്പു നൽകിയ കേന്ദ്രകാലാവസ്ഥാ വകുപ്പ് അതിൽ തിരുത്തൽ വരുത്തിയിരിക്കുന്നു. തിരുത്തലിൽ വടക്കൻ ജില്ലകളായ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ കനത്ത മഴ സാധ്യത പ്രവചിക്കുന്നതോടൊപ്പം പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പറയുന്നു. ഈ ആറു ജില്ലകളിലും മഞ്ഞ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

നാളെയും മറ്റന്നാളും (ശനി, ഞായർ ) ദിവസങ്ങളിൽ മഴ സാധ്യത പുതിയ അറിയിപ്പിലുമുണ്ട്. ശനിയാഴ്ച നാലു വടക്കൻ ജില്ലകളിലും ഞായറാഴ്ച കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകൾക്കു പുറമേ തൃശൂർ, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും ശക്തിയേറിയ മഴ പ്രവചിക്കുന്നുണ്ട്.

തിങ്കളാഴ്ച (ജൂലൈ 8) കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ ജാഗ്രതാ നിർദേശമുണ്ട്. ഈ ജില്ലകളിൽ ശക്തമായ മഴയും കാറ്റും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment