തൃശൂരിൽ വിവാഹ മണ്ഡപത്തിൻ്റെ സീലിംഗ് അടർന്നു വീണ് വരൻ്റെ ബന്ധുവിനു പരിക്കു പറ്റി. വി ആർ പുരം കമ്മ്യൂണിറ്റി ഹാളിലാണ് വിവാഹം നടന്നത്. വെള്ളാഞ്ചിറ സ്വദേശിയായ യുവതിയായിരുന്നു വധു.
വിവാഹ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടയിലാണ് സീലിംഗിൻ്റെ ഒരു ഭാഗം അടർന്ന് വരൻ്റെ അടുത്ത ബന്ധുവിൻ്റെ കഴുത്തിൽ വീണത്. ചോരയൊലിക്കുന്ന അവസ്ഥയിൽ ആളെ ആശുപത്രിയിൽ എത്തിയുകയായിരുന്നു. നേരത്തേയും കമ്മ്യൂണിറ്റി ഹാളിൻ്റെ ചുമരും സീലിംഗുമൊക്കെ ഇപ്രകാരം ഇളകി വീണ്ടിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു