വിളമ്പിയ ഇറച്ചിയിൽ പുഴു , പോരാത്തതിന് ഒടുക്കത്തെ ജാടയും

At Malayalam
1 Min Read

മലപ്പുറത്ത് ഹോട്ടലിൽ അഴുകി പുഴുവരിച്ച കോഴിയിറച്ചി വിളമ്പിയതിന് ഹോട്ടലുടമ ഉപഭോക്താവിന് 50,000 രൂപ പിഴയും കോടതിയിൽ ചെലവായ 5,000 രൂപയും നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധിച്ചു. കോട്ടയ്ക്കലിൽ പ്രവർത്തിക്കുന്ന തിരക്കേറിയ സാൻ ജോസ് റസ്റ്ററൻ്റിന് എതിരെയാണ് വിധി.

വളാഞ്ചേരി സ്വദേശിയായ ജിഷാദാണ് ഹോട്ടലിനെതിരെ പരാതി നൽകിയത്. കുടുംബത്തോടൊപ്പം ഈ ഹോട്ടലിൽ ഭക്ഷണം കഴിയ്ക്കാൻ കയറിയ ജിഷാദ് കോഴിയിറച്ചി വിഭവമാണ് ആവശ്യപ്പെട്ടത്. ഭക്ഷണം എത്തിയപ്പോൾ അഞ്ചു വയസുകാരി മകൾക്ക് നൽകാനായി ചെറിയ കഷണങ്ങളാക്കിയ കോഴിയിറച്ചിയിൽ പുഴുക്കളെ കണ്ടു. ജിഷാദ് ഹോട്ടൽ ജീവനക്കാരെ വിളിച്ചു കാണിച്ചപ്പോൾ ജീവനക്കാർ മോശമായി പെരുമാറുകയും ചെയ്തു. തുടർന്ന് മുൻസിപ്പാലിറ്റിയിലും ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫിസിലും ജിഷാദ് പരാതിനൽകുകയായിരുന്നു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടലിലെത്തി പരിശോധിച്ച് പൂട്ടിക്കുകയും ചെയ്തു.

ജില്ലാ ഉപഭോക്‌തൃ കമ്മിഷനിൽ പരാതി നൽകിയതിൻ്റെ വിധിയാണ് ഇപ്പോൾ എത്തിയത്. മുപ്പത് ദിവസത്തിനുള്ളിൽ പരാതിക്കാരന് നഷ്ട പരിഹാരം നൽകണം. വീഴ്ചവരുത്തിയാൽ പരാതി നൽകിയ ദിവസം മുതൽ 12 % പലിശയടക്കം മുഴുവൻ തുകയും നൽകാനും കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്.

Share This Article
Leave a comment