കൊല്ലം നിലമേലിൽ ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു. നിലമേൽ നേട്ടയം സ്വദേശി വിഷ്ണുവിന്റെ ഭാര്യ സൗമ്യ(23)യാണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കയായിരുന്നു മരണം. ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് പനിയും ശർദ്ദിലും ഉണ്ടായതിനെ തുടർന്ന് കടക്കൽ താലൂക്ക് ആശുപത്രിയിൽ സൗമ്യയെ പ്രവേശിപ്പിച്ചത്. രണ്ടുമാസം ഗർഭിണിയായിരുന്നു സൗമ്യ. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും.