ഈശ്വരാ ആ മഹാൻ്റെ ശിരസ് പിളർന്ന് അന്തരിക്കണേ

At Malayalam
1 Min Read

തീക്കട്ടയിൽ ഉറുമ്പരിക്കുമോ എന്നു ചോദിച്ചാൽ ? അരിക്കുമോ എന്നാവും മറു ചോദ്യം. കെ പി സി സി പ്രസിഡൻ്റും കണ്ണൂരിൽ നിന്നുള്ള പാർലമെൻ്റംഗവുമായ കെ സുധാകരൻ്റെ വീട്ടിൽ ആരോ കൂടോത്രം കുഴിച്ചിട്ടു എന്ന വാർത്ത പുറത്തുവരുമ്പോൾ തീക്കട്ടയിൽ അല്ല തീക്കൂനയിൽ തന്നെ ഉറുമ്പരിക്കും എന്നു പറയേണ്ടിവരും. ‘ മിഥുനം ‘ എന്ന പ്രിയദർശൻ – മോഹൻലാൽ ചിത്രത്തിലെ ജഗതി ശ്രീകുമാറിൻ്റെ കഥാപാത്രമായ സുഗതൻ്റെ അവസ്ഥയിലാണ് ഇപ്പോൾ കെ സുധാകരൻ എന്നാണ് അറിയുന്നത്.

സുധാകരൻ്റെ ജീവൻ അപകടത്തിലാക്കാൻ വീടിൻ്റെ കന്നി മൂലയിൽ തന്നെ ആരോ കൂടോത്രം ചെയ്ത് കുഴിച്ചിട്ടിരിക്കുകയാണ്. കാസർഗോഡ് എം പി യായ രാജ് മോഹൻ ഉണ്ണിത്താൻ്റെ സാന്നിധ്യത്തിൽ കൂടോത്ര വസ്തുക്കൾ ഖനനം ചെയ്ത് എടുത്തതായാണ് വിവരം. എം പി യുടെ വീട് എന്ന നിലയിൽ പൊലിസ് സുരക്ഷയുള്ള വീടുമാണിത്. കുറച്ച് തകിടുകൾ, രൂപം അങ്ങനെ എന്തൊക്കെയോ കിടുപിടികൾ കന്നിമൂലയിൽ നിന്നുതന്നെ കണ്ടെത്തിയിരിക്കുകയാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment