പിഎസ്‌സിയിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ ഇനി സുരക്ഷയെക്കുറിച്ച് പേടിക്കേണ്ട ആവശ്യമില്ല. പ്രൊഫൈലിൽ ലോഗിൻ ചെയ്യാൻ ഒടിപി ആവശ്യമാണ്. സുരക്ഷയുടെ ഭാഗമായാണ് ഒടിപി സംവിധാനം ഏർപ്പെടുത്തിയത്. യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈല്‍ ലോഗിന്‍ ചെയ്യുമ്പോള്‍ വെരിഫൈ ചെയ്ത മൊബൈല്‍ നമ്പറിലോ ഇമെയിലിലോ ലഭ്യമാകുന്ന ഒടിപി രേഖപ്പെടുത്തി ഉദ്യോഗാർഥികള്‍ക്ക് പ്രൊഫൈലില്‍ പ്രവേശിക്കാം. സുരക്ഷാകാരണങ്ങളാല്‍ ആറുമാസത്തിലൊരിക്കല്‍ പാസ്‌വേര്‍ഡ് പുതുക്കുവാന്‍ ഉദ്യോഗാർഥികള്‍ ശ്രദ്ധിക്കേണ്ടതാണെന്നും പിഎസ്‌സി അറിയിച്ചു.