പ്രായ പൂർത്തിയാകാത്ത നിരവധി പെൺകുട്ടികളെ ശാരീരികമായി ഉപദ്രവിച്ച ബസ് കണ്ടക്ടർ പിടിയിൽ. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയെ നടർന്നാണ് പാലക്കാട് തെക്കേ വാവന്നൂർ സ്വദേശിയായ ഷിഹാബ് പിടിയിലായത്. ഇയാൾക്ക് 25 വയസാണ് പ്രായം. ബസിൽ കയറുന്ന പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളോട് പ്രണയം നടിച്ചാണ് ഇയാൾ അവരെ ഉപദ്രവിച്ചിരുന്നത്.
വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോയ പെൺകുട്ടികൾ സ്കൂളിൽ എത്തായതോടെ അധ്യാപകർ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കളും അധ്യാപകരും കൂടി നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തറിയുന്നത്. തുടർന്ന് തൃത്താല പൊലീസ് അന്വേഷിച്ച് പ്രതിയെ കണ്ടു പിടിക്കുകുകയായിരുന്നു.
സ്വകാര്യ ലോഡ്ജിൽ കുട്ടികളെ കൊണ്ടുപോയാണ് ഇയാൾ ഉപദ്രവിച്ചിരുന്നത്. പൊലിസ് അന്വേഷണം തുടങ്ങിയതോടെ ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു. എന്നാൽ അന്വേഷണ സംഘം തമിഴ്നാട്ടിൽ എത്തിയതോടെ ഇയാൾ കേരളത്തിലേക്ക് തിരികെ വരാൻ ശ്രമം തുടങ്ങി. ഇതിനിടയിലാണ് പൊലിസ് പിടിയിലാകുന്നത്