സെറ്റ് കത്തിച്ചു, നാട്ടുകാർക്ക് ചുമയും ശ്വാസ തടസവും

At Malayalam
1 Min Read

ഫഹദ് ഫാസിൽ നിർമിക്കുന്ന സിനിമ സർക്കാർ ആശുപത്രിയുടെ ഐ സി യുവിൽ ചിത്രീകരിച്ച വിവാദം കെട്ടടങ്ങുന്നതിനു മുന്നേ മറ്റൊരു സിനിമയുടെ അവശിഷ്ടങ്ങൾ കത്തിച്ചത് വലിയ വിഷയമാകുന്നു. പൃഥ്വിരാജും ബേസിൽ ജോസഫും അഭിനയിച്ച ഗുരുവായൂ ർ അമ്പലനടയിൽ എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ഉപയോഗിച്ച സെറ്റിൻ്റെ പ്ലാസ്റ്റിക്ക് അടക്കമുള്ള പാഴ് വസ്തുക്കൾ കൂട്ടിയിട്ട് കത്തിച്ചത് പരിസരവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി.

എറണാകുളം ഏലൂരിലാണ് സിനിമാ ചിത്രീകരണത്തിനായി സെറ്റിട്ടിരുന്നത്. ഇതിൻ്റെ അവശിഷ്ടങ്ങൾ എല്ലാം കൂടി ഇന്ന് ഏലൂരിലെ എഫ് എ സി ടിയുടെ ഗ്രൗണ്ടിൽ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ് വസ്തുക്കൾ കത്തിയുണ്ടായ പുക ശ്വസിച്ച് പരിസരവാസികൾക്ക് ചുമയും ശ്വാസതടസവും ഉണ്ടായി. തുടർന്ന് ഫയർഫോഴ്സ് എത്തി തീ കെടുത്തി.

ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിൻ്റെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ചത് ഗുരുവായൂർ ക്ഷേത്രത്തിൻ്റെ സെറ്റ് തയ്യാറാക്കിയാണ്. 45 ദിവസത്തോളം സെറ്റ് നിർമിക്കാനെടുത്തിരുന്നുവെന്നും നാലു കോടിയോളം രൂപ അതിനു മാത്രം വേണ്ടി വന്നിരുന്നതായും സിനിമയുമായി ബന്ധപ്പെട്ടവർ പറഞ്ഞിരുന്നു. സിനിമ റിലീസു ചെയ്ത് മാസങ്ങൾക്കു ശേഷമാണ് ഇപ്പോൾ സെറ്റ് കത്തിച്ചത്

Share This Article
Leave a comment