ഹാത്രാസ് ദുരന്തം; മരണം 130 കടന്നു

At Malayalam
0 Min Read

ഉത്തര്‍പ്രദേശിലെ ഹാത്രാസിൽ പ്രാർത്ഥനാ പരിപാടിയിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 130 ആയി. താത്കാലിക പന്തൽ കെട്ടിയാണ് ഭോലെ ബാബ എന്ന് വിളിക്കുന്ന ആളുടെ നേതൃത്വത്തിൽ ഇവിടെ പ്രാർത്ഥനാ പരിപാടി നടന്നത്.

ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയിൽ അനുവദിച്ചതിലും അധികം പേർ പങ്കെടുത്തെന്നാണ് മനസിലാക്കാൻ കഴിയുന്നത്. സംഭവത്തിൽ യുപി സർക്കാർ ജൂഡീഷ്യൽ അന്വേഷണവും പ്രഖ്യാപിക്കാനുള്ള ചർച്ചയിലാണ്. മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവിൽ ആണ്. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.

Share This Article
Leave a comment