ശബരിമല തന്ത്രി കണ്ഠരര് രാജീവരര് സ്ഥാനമൊഴിയുന്നു. രാജീവരരുടെ മകൻ കണ്ഠരര് ബ്രഹ്മദത്തനാകും അടുത്ത തന്ത്രി സ്ഥാനത്ത് എത്തുക. 29 കാരനായ ബ്രഹ്മദത്തൻ നിയമ ബിരുദാനന്തര ബിരുദധാരിയാണ്.
താഴമൺ മഠത്തിലെ ഇളം തലമുറയിൽപ്പെട്ട ബ്രഹ്മദത്തൻ പൂജിദികർമ്മ താന്ത്രിക വിദ്യകളിലും പ്രാവീണ്യം നേടിയിട്ടുണ്ട്. കണ്ഠരര് രാജീവരര് പൂർണമായും സ്ഥാനം ഒഴിയുന്നതോടെ ബ്രഹ്മദത്തൻ ചുമതലയേൽക്കുമെന്നാണ് അറിയുന്നത്
