കാലുകൾ കൂട്ടി കെട്ടിയ നിലയിൽ കനാലിൽ ഒഴുകി വന്ന സ്ത്രീയെ രക്ഷപ്പെടുത്തി

At Malayalam
1 Min Read

കോഴിക്കോട് ജില്ലയിലെ എടക്കാട് കനാലിലെ വെള്ളത്തിലൂടെ ഒഴുകി വന്ന സ്ത്രീയെ രക്ഷപ്പെടുത്തി. കനാലിൽ പുലർച്ചെ മീൻ പിടിച്ചു കൊണ്ടിരുന്ന യുവാക്കളാണ് സ്ത്രീയെ കനാലിൽ ചാടി രക്ഷപ്പെടുത്തിയത്. യുവാക്കൾ സ്ത്രീയെ രക്ഷപ്പെടുത്തുന്നതിനിടയിൽ, അവരുടെ കാലുകൾ രണ്ടും കൂട്ടിക്കെട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടൻ അവർ പൊലിസിൽ വിവരമറിയിച്ചു.

ഒരാൾ പൊക്കത്തിലധികം വെള്ളമുള്ള കനാലിൽ നിന്ന് യുവാക്കളോടൊപ്പം പൊലിസുദ്യോഗസ്ഥരും ചേർന്ന് ഏറെ പണിപ്പെട്ടാണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്. സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

സ്വന്തമായി കാൽവരിഞ്ഞു കെട്ടി ആത്മഹത്യ ചെയ്യാനായി കനാലിൽ ചാടിയതാകാനാണ് സാധ്യത എന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. ആരോഗ്യ സ്ഥിതി കുറച്ചു കൂടി മെച്ചപ്പെട്ടതിനു ശേഷമേ സ്ത്രീയോട് കൂടുതൽ വിവരങ്ങൾ ചോദിച്ചു മനസിലാക്കാൻ കഴിയൂ എന്നും പൊലിസ് പറഞ്ഞു.

Share This Article
Leave a comment