കപ്പടിച്ച ടീമിന് കപ്പിനൊപ്പം 125 കോടിയും കിട്ടും. 20- 20 ലോകകപ്പ് ഇന്ത്യയിലെത്തിച്ച ടീം ഇന്ത്യക്ക് ബി സി സി ഐയാണ് സമ്മാനം നൽകുക. ഇതു സംബന്ധിച്ച് സെക്രട്ടറി ജെയ്ഷായാണ് പ്രഖ്യാപനം നടത്തിയത്. ഐ സി സി യുടെ പാരിതോഷികമായ 11.25 മില്യൻ ഡോളർ നേരത്തേ തന്നെ പ്രഖാപിച്ചിട്ടുണ്ട്.
ഫീൽഡിലും അകത്തുമുള്ള സപ്പോർട്ടിംഗ് സ്റ്റാഫ്, പരിശീലകർ, കളിക്കാർ എന്നിവർക്കാകെയുള്ള പാരിതോഷികമായാണ് ബി സി സി ഐ 125 കോടി നൽകുന്നത്. ഈ വിജയം ഇന്ത്യൻ ടീമിനാകെ ഉള്ളതാണെന്നും അഭിമാന മുഹൂർത്ഥമെന്നും ജെയ്ഷാ പറയുന്നു.
ഐ സി സി യുടെ വകയായി, കപ്പടിച്ച ഇന്ത്യൻ ടീമിന് 2.45 മില്യൺ ഡോളറും (20. 42 കോടി) ഫൈനലിസ്റ്റുകളായ സൗത്ത് ആഫ്രിക്കക്ക് 10.67 കോടി ഇന്ത്യൻ രൂപക്ക് തുല്യമായ തുകയും ലഭിക്കും.