നിർമാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന വടകര ദേശീയ പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം തിരിച്ചു വിട്ടിരിക്കുകയാണ്. വടകര മുക്കാളി ദേശീയ പാതയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശത്ത് നിർമിച്ചിരുന്ന സംരക്ഷണ ഭിത്തിയാണ് തകർന്ന് റോഡിൽ വീണത്. ഭിത്തി പൂർണമായും തകർന്നിട്ടുണ്ട്.
ദേശീയ പാതയിലൂടെ വാഹനങ്ങൾ കടന്നു പോയിക്കൊണ്ടിരുന്ന സമയത്താണ് സംരക്ഷണ ഭിത്തി തകർന്നു വീണത്. ഭാഗ്യം കൊണ്ടാണ് വാഹനങ്ങൾക്കു മുകളിലേക്ക് മണ്ണിടിഞ്ഞു വീഴാതിരുന്നത്. മണ്ണ് നീക്കാനുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണന്ന് അധികൃതർ അറിയിച്ചു.
ഗതാഗത പുന: ക്രമീകരണം ഇപ്രകാരമാണ്
കണ്ണൂർ – കോഴിക്കോട് വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽ നിന്നും കോഴിക്കോട് – കണ്ണൂർ വാഹനങ്ങൾ കൈനാട്ടിയിൽ നിന്നുമാണ് തിരിഞ്ഞു പോകുന്നത്.
കഴിഞ്ഞ മഴക്കാലത്തും മണ്ണിടിച്ചിൽ ഉണ്ടായ മേഖലയിലാണ് ഇപ്പോഴും മണ്ണിടിഞ്ഞത്. ദേശീയപാത അതോറിറ്റിയാണ് ഇവിടെ സംരക്ഷണ ഭിത്തി കെട്ടിയത്.