ഇ- ചെലാൻ വഴി ഫൈൻ ഉണ്ടെങ്കിൽ വാഹന ഉടമകൾക്ക് വേഗത്തിൽ ഇനി അത് അടയ്ക്കാനാകും. ഇത്തരത്തിലുള്ള പെറ്റി കേസുകളിലുള്ള ഫൈൻ ചുമത്തപ്പെട്ട് 45 ദിവസത്തിനുള്ളിൽ പരിവാഹൻ സൈറ്റു വഴിയോ അക്ഷയാ കേന്ദ്രങ്ങൾ വഴി നേരിട്ടോ അടയ്ക്കാം. പൊലിസ് പിഴചുമത്തുകയും അത് റഗുലർ കോടതിയുടേയോ വെർച്ച്വൽ കോടതിയുടേയോ പരിഗണനയിലുമാണെങ്കിൽ വേഗത്തിൽ അവ പിഴയൊടുക്കി പരിഹരിക്കാവുന്ന സംവിധാനമാണ് നിലവിൽ വന്നത്.
ഈ സംവിധാനം നിലവിൽ വരുന്നതോടെ കോടതി നടപടികളിൽ നിന്ന് വാഹന ഉടമക്ക് ഒഴിവാകാനാകും. പരിവാഹൻ സൈറ്റിൽ പരിശോധന നടത്തിയാൽ തങ്ങളുടെ വാഹനത്തിന് പിഴയുണ്ടോ എന്നറിയാനുമാകും. പിഴയുള്ളതായി കണ്ടെത്തിയാൽ പിഴ ചുമത്തിയ പൊലിസ് സ്റ്റേഷനിലെ എസ് എച് ഒയ്ക്ക് നേരിട്ടോ മെയിലായോ അപേക്ഷനൽകാം. അതിനു ശേഷമാണ് പിഴ തുക പരിവാഹൻ മുഖേനയോ അക്ഷയ കേന്ദ്രത്തിലോ അടയ്ക്കേണ്ടത്.