ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ (തിങ്കൾ) മുതൽ ദർശനത്തിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം ദേവസ്വം ബോർഡ് പിൻവലിച്ചു. ഉദയാസ്തമന പൂജ നടക്കുന്ന ദിവസങ്ങളിലുള്ള സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം വയ്ക്കാനുള്ള തീരുമാനമാണ് ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങൾ കൂടി ഉപേക്ഷിയ്ക്കാൻ തീരുമാനിച്ചത്. എന്നാൽ പൊതു അവധി ദിവസമുണ്ടാകുന്ന തിരക്ക് പരിഗണിച്ച് നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുകയും ചെയ്യും.
ഉദയാസ്തമനപൂജാ ദിവസങ്ങളിൽ പൊതുവേ ക്ഷേത്രത്തിൽ അനുഭവപ്പെടാറുള്ള തിരക്ക് ഇപ്പോൾ നിയന്ത്രണ വിധേയമാണെന് ഭരണസമിതി ചെയർമാൻ ഡോ.വി കെ വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ആ സാഹചര്യത്തിൽ സ്പെഷ്യൽ ദർശനത്തിൽ നിയന്ത്രണം ഏർപ്പെടുത്താം എന്ന ബോർഡിൻ്റെ മുൻ തീരുമാനം ആവശ്യമില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
പൊതു അവധി ദിനങ്ങളിൽ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് സുഗമമായി ദർശനം നടത്തുന്നതിന് ക്ഷേത്രം ഉച്ചതിരിഞ്ഞ് മൂന്നര മണിക്ക് തുറക്കും. ഈ ദിവസങ്ങളിലുള്ള പതിവു നിയന്ത്രണങ്ങൾ മാത്രമേ അന്ന് ക്ഷേത്രത്തിൽ ഉണ്ടാകു എന്നും ദേവസ്വം ബോർഡ് അറിയിച്ചു