സിദ്ദിഖ് തന്നെ അമ്മയുടെ ജനറൽ സെക്രട്ടറി.കുക്കു പരമേശ്വരൻ, ഉണ്ണീശിവപാൽ എന്നിവരെ പിന്തള്ളിയാണ് സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്. കൂടാതെ സംഘടനയുടെ വൈസ് പ്രസിഡൻ്റുമാരായി ജഗദീഷ്, ജയൻ ചേർത്തല എന്നിവരെയും തെരഞ്ഞെടുത്തു.
അമ്മയുടെ പ്രസിഡൻ്റായി മോഹൻലാലിനെ നേരത്തേ തന്നെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. ഉണ്ണിമുകുന്ദൻ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കുടുംബത്തോടൊപ്പം വിദേശ യാത്രയിലായിരുന്നതിനാൽ മമ്മൂട്ടി എത്തിയിരുന്നില്ല. എറണാകുളത്താണ് അമ്മയുടെ ജനറൽ ബോഡി യോഗം ചേർന്നത്. ഈ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതും.
