പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്ത് പരിപാടി ഇന്ന് പുനരാരംഭിക്കും. 2014 ഒക്ടോബർ 3-ന് ആരംഭിച്ച പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിന്റെ 111-ാംമത് എപ്പിസോഡ് ആണ് ഇന്നത്തേത്.
മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻകി ബാത്താണ്. ഫെബ്രുവരി 25-നാണ് മൻ കി ബാത്ത് അവസാനമായി സംപ്രേഷണം ചെയ്തത്. ആകാശവാണിയുടെ 500-ലധികം കേന്ദ്രങ്ങൾ വഴിയാണ് മൻ കി ബാത്തിന്റെ പ്രക്ഷേപണം നടത്തുന്നത്.