അമ്മയെ കൊന്നു. കോടതി തടവുശിക്ഷ വിധിച്ചു. 17 കൊല്ലമായി തിരുവനന്തപുരത്തെ തുറന്ന ജയിലിൽ കിടക്കുന്നു. അലിവു തോന്നിയ ഇളയ സഹോദരൻ പരോളിന് ശ്രമിക്കുന്നു. പരോൾ കിട്ടി തന്നോടൊപ്പം വീട്ടിലേക്ക് ജ്യേഷ്ഠനെ കൂട്ടിക്കൊണ്ടുവരുന്നു. കുറച്ചു ദിവസം കഴിഞ്ഞ് പുറത്തു പോയി ജ്യേഷ്ഠൻ മൂക്കറ്റം മദ്യപിച്ചു വരുന്നു. മദ്യപിച്ചു വീട്ടിൽ വരാൻ പറ്റില്ലെന്ന് അനുജൻ. കലിമൂത്ത ജ്യേഷ്ഠൻ അകത്തു പോയി ഉലക്ക കൊണ്ടു വന്ന് അനുജൻ്റെ തലയ്ക്കടിച്ചു കൊലപ്പെടുത്തുന്നു.
സിനിമാ കഥയല്ലിത്. അടൂർ പന്നിവിഴ മറ്റത്തിൽ പുത്തൻ വീട്ടിൽ മോഹനൻ ഉണ്ണിത്താൻ ആണ് ജ്യേഷ്ഠൻ. ഇയാൾക്ക് 68 വയസ് പ്രായം. അനുജൻ സതീഷ്‌കുമാർ. പ്രായം 61 വയസ്. ഇരുവരും അവിവാഹിതർ. പൊലിസെത്തി മോഹനൻ ഉണ്ണിത്താനെ കസ്റ്റഡിയിലെടുത്തു.