ചായ ഒഴിച്ചത് മുത്തച്ഛനല്ല

At Malayalam
1 Min Read

തിരുവനന്തപുരത്തെ മണ്ണന്തലയിൽ മൂന്നു വയസുകാരൻ്റെ ദേഹത്ത് മുത്തച്ഛൻ തിളച്ച ചായ ഒഴിച്ചു പൊള്ളലേൽപ്പിച്ചു എന്ന രീതിയിൽ വാർത്ത വന്നത് തെറ്റാണെന്ന് പൊലിസ്. കൂടുതൽ അന്വേഷണം നടത്തിയാണ് പൊലിസ് ഇക്കാര്യം സ്ഥിരീകരിച്ചത്. കുട്ടി കളിക്കുമ്പോൾ കൈ ചൂട് ചായയിൽ തട്ടി ദേഹത്തു വീണതാണെന്നാണ് പുതിയ വിവരം. ആരും മന:പൂർവം ചായ ഒഴിച്ചതല്ല. കുട്ടിയോട് ചോദിച്ചപ്പോൾ മുത്തച്ഛൻ ചായ ഒഴിച്ചു എന്നാണത്രേ ആദ്യം പറഞ്ഞത്.

കുട്ടിയുടെ മുത്തച്ഛനെ ചോദ്യം ചെയ്തപ്പോൾ തുടക്കം മുതലേ താൻ നിരപരാധിയാണെന്ന് അയാൾ ആവർത്തിച്ചു പറഞ്ഞിരുന്നു. സംഭവം നടക്കുമ്പോൾ താൻ വീട്ടിലുണ്ടായിരുന്നില്ലന്നും പുറത്തായിരുന്നതായും അദ്ദേഹം അറിയിച്ചു. എന്നാൽ തുടക്കത്തിൽ പൊലിസ് ഇക്കാര്യം മുഖവിലയ്ക്കെടുത്തിരുന്നില്ല. വീണ്ടും വിശദമായി ഇയാളെ ചോദ്യം ചെയ്തപ്പോൾ സമയമടക്കം അയാൾ വിശദീകരിച്ചു. ആ സമയത്ത് താൻ പുറത്തുള്ള ഒരു ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഇരിക്കുകയായിരുന്നുവെന്ന് അറിയിച്ചു. തുടർന്ന് പൊലിസ് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് കണ്ടെത്തുകയും നിരപരാധി ആയതിനാൽ തിരച്ചയക്കുകയും ചെയ്തു.

ലഭിച്ച വിവരമനുസരിച്ച്, മന:പൂർവമല്ലെങ്കിലും നിരപരാധിയായ ഒരാളെകറിച്ച് @malayalam ഇത്തരത്തിൽ ഒരു വാർത്ത നൽകേണ്ടി വന്നതിൽ നിർവ്യാജം ഖേദിക്കുന്നു

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment