കോഴിക്കോട് ജില്ലയിലെ കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉണ്ടായ ഉഗ്ര സ്ഫോടന ശബ്ദം ജനങ്ങളെ ഭീതിയിലാഴ്ത്തി. ഇന്നലെ രാത്രി 10.30നാണ് വലിയ ശബ്ദം പ്രദേശവാസികൾ കേട്ടത്.കല്ലാനോട് പൂവത്തും ചോല മേഖലയിലും ശബ്ദം കേട്ടതായി ജനങ്ങൾ പറഞ്ഞു.
ഈ മേഖലയിൽ ജനങ്ങളെ മാറ്റി പാർപ്പിക്കുകയാണ്. മുൻപ് മലയിടിച്ചിലിൽ ഭൂമിക്കു വിള്ളൽ സംഭവിച്ച മേഖലയാണിത്.ജനപ്രതിനിധികൾ അടക്കം സംഭവസ്ഥലത്തെത്തി പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി.
