എറണാകുളം ജില്ലയിലെ അമ്പലമുകളിൽ പ്രവർത്തിക്കുന്ന ബി പി സി എൽ പ്ലാൻ്റിന് സമീപത്ത് താമസിക്കുന്നവർക്ക് തലകറക്കവും ശ്വാസ തടസവും അനുഭവപ്പെടുന്നതായി പരാതി. പ്ലാൻ്റിൽ നിന്ന് പുക ഉയർന്നതിനു ശേഷമാണ് തങ്ങൾക്ക് ശാരീരിക അസ്വസ്ഥതകൾ തുടങ്ങിയത് എന്ന് ആരോപിച്ച് പ്ലാൻ്റിനു മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്.