ഡി ജി പി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് സർവീസിൽ അടുത്ത വർഷം ജൂൺ വരെ തുടരും. ഒരു വർഷത്തേക്കു കൂടി അദ്ദേഹത്തിൻ്റെ സേവന കാലാവധി സർക്കാർ നീട്ടി നൽകിയതിനെ തുടർന്നാണിത്. വരുന്ന ജൂലൈ 31 നാണ് അദ്ദേഹം വിരമിക്കേണ്ടിയിരുന്നത്.
സുപ്രിം കോടതിയുടെ നിലവിലെ ഉത്തരവു പ്രകാരമാണ് അദ്ദേഹത്തിൻ്റെ സേവന കാലാവധി നീട്ടി നൽകിയത്. 1990 ബാച്ച് കേരള കേഡർ ഐ പി എസ് ഓഫിസറായ അദ്ദേഹം എ എസ് പിയായി തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ആണ് സേവനം തുടങ്ങിയത്. എ ഡി ജി പി യായ ശേഷം ജയിൽ മേധാവിയടക്കം നിരവധി സ്ഥാനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ അദ്ദേഹം ഫയർ ആൻ്റ് റെസ്ക്യൂ വിഭാഗത്തിൽ ഡയറക്ടർ ആയിരിക്കവേയാണ് പൊലിസ് മേധാവിയായി ചുമതല ഏൽക്കുന്നത്