ഗുരുവായൂരിൽ ഈ മാസം ഇതുവരെ 8 കോടിയോളം വരവ്

At Malayalam
0 Min Read

ജൂൺ മാസത്തിൽ ഇന്നലെ വരെ ലഭിച്ച നടവരവിൻ്റെ വിവരങ്ങൾ പുറത്തുവിട്ട് ഗുരുവായൂർ ദേവസ്വം ബോർഡ്. ഏഴു കോടി മുപ്പത്തി ആറ് ലക്ഷത്തി നാല്പത്തി ഏഴായിരത്തി മുന്നൂറ്റി നാല്പത്തിയഞ്ച് രൂപയും മൂന്നു കിലോ മുന്നൂറ്റി ഇരുപത്തി രണ്ട് ഗ്രാം സ്വർണവും ലഭിച്ചതായി ബോർഡ് അറിയിച്ചു. കൂടാതെ 16 കിലോ ഗ്രാമിൽ അധികം വെള്ളിയും ലഭിച്ചിട്ടുണ്ട്.

നിലവിൽ പ്രാബല്യത്തിൽ ഇല്ലാത്ത രണ്ടായിരം രൂപയുടെ 23 നോട്ടുകളും ആയിരം രൂപയുടെ 56 നോട്ടുകളും ഭണ്ഡാരത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇ പെയ്മെൻ്റിലൂടെ ഏകദേശം പതിനേഴായിരം രൂപയും ലഭിച്ചിട്ടുണ്ട്.

Share This Article
Leave a comment